നീ ആരാണ്...?!
സ്ത്രീ എന്ന പദത്തിന്റെ അര്ത്ഥങ്ങളിലൊന്ന്മധുരവും ദീപ്തവുമായ ഒന്ന്
നീയെന്നെ പഠിപ്പിച്ചു.
നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.
നീ ആരാണ് ?
പ്രണയത്തിന്റെ നിമ്നോന്നതികളില്‍
നീയെന്നെ വഴി നടത്തി.
നീ പകര്‍ന്ന സ്നേഹദര്ശനങ്ങളില്
ഞാനെന്റെ അനുഭവങ്ങളെ കാച്ചിക്കുറുക്കി.
എന്നിട്ടും, നിന്നെ ഞാനറിഞ്ഞില്ല.
നീ ആരാണ് ?!
മൌനത്തിന് വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ടെന്നും
ഒരു നോട്ടത്തിന് ഹൃദയത്തുടിപ്പുകളെ
നിയന്ത്രിക്കാനാവുമെന്നും നീ തെളിയിച്ചു...!
എങ്കിലും, നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.
നീ ആരാണ് ?!!
മരണത്തോളം നീളുന്ന യാത്രയില്‍
നീയെനിക്കു കൂട്ടായി.
എന്റെ വീഴ്ച്ചകളില്‍ തുണയായി.
ഇപ്പോഴും, നിന്നെ ഞാന്‍ അറിഞ്ഞിട്ടില്ല.
നീ ആരാണ് ?!!!