ബാല്യം,ചോരയൊലിപ്പിക്കുന്നൊരു
മുറിവു മാത്രം..!
കാമം ചെമപ്പിച്ച കണ്ണുകളില്‍
കൌമാരത്തിന്റെ വേലിയേറ്റം.
തിളയ്ക്കുന്ന യൌവ്വനചൂടില്‍
തെറ്റുകളുടെ താണ്ഡവം.
കറുത്ത പെണ്ണിന്റെ
മേനിയഴകില്‍
തിരുമേനിയുടെ വിശുദ്ധ വിപ്ലവം.
അഭയമാര്‍ ഇനിയും
അഭയമില്ലാതെ.....
കാമ്പസ്സിന്റെ കനത്ത
കല്‍ക്കെട്ടിനുള്ളില്‍
നിസ്സഹായതയുടെ സ്വയംഹത്യകള്‍...!
ബലിക്കല്ലിനുമപ്പുറം
രോദനങ്ങള്‍ ആരു കേള്‍ക്കാന്‍?!
കൃഷ്ണ മൃഗത്തിന്റെ പിടച്ചിലില്‍
മാറ്റത്തിന്റെ കൊടുങ്കാറ്റ്.
വലിച്ചുമാറ്റപ്പെട്ട മുഖംമൂടിക്കുള്ളില്‍
വെറുക്കപ്പെട്ടവന്റെ വികൃതമുഖം!
പ്രത്യയശാസ്ത്രത്തിന്റെ
അപ്പോസ്തലന്
പുതിയ മുതലാളിത്ത വെളിപാടുകള്‍!
നീതി മാത്രം
ഇപ്പോഴും അകലെ....
കാഴ്ചകള്‍ അവസാനിക്കുന്നില്ല;
യാത്രകളും.....!
Monday, June 22, 2009
Tuesday, June 2, 2009
വിരഹം
യമുന കരയുന്നു;
എന്റെ കണ്ണുകളില്‍ നോക്കി.
ഹൃദയത്തില്‍ നോവുകളുടെ ശരവര്‍ഷം നടത്തി
യമുന കരയുന്നു!
നീണ്ട നാളുകള്‍ക്കുമിപ്പുറം
മറ്റൊരു സമാഗമം.
പ്രണയത്തിന്റെ തീജ്ജ്വാലയില്‍
ചിറകൂകരിഞ്ഞവര്‍
താളം മറന്നവര്‍
പിന്നിട്ട വഴികളില്‍
കണ്ണീരുപ്പു ശേഷിപ്പിച്ചവര്‍.
ജീര്‍ണ്ണിച്ച ചിന്തകളില്‍
അശാന്തി പടര്‍ത്തി
പിന്നെയും യമുന കരയുന്നു!
രാഗം തുളുമ്പിയ നിശകളില്‍
നിഴലും നിലാവുമായവര്‍,
ശ്രുതിലയങ്ങളായ് ചേര്‍ന്നവര്‍.
എന്നിട്ടും മനസ്സിന്റെ കോണിലെങ്ങോ
അസംതൃപ്തിയുടെ നിഴലാട്ടം കണ്ടവര്‍.
പിന്നെ,വിരഹവേദനയുടെ
ചൂടറിഞ്ഞവര്‍!
മരവിച്ച ഓര്‍മ്മകളില്‍ വിഷാദമുണര്‍ത്തി
വീണ്ടും യമുന കരയുന്നു......!
എന്റെ കണ്ണുകളില്‍ നോക്കി.
ഹൃദയത്തില്‍ നോവുകളുടെ ശരവര്‍ഷം നടത്തി
യമുന കരയുന്നു!
നീണ്ട നാളുകള്‍ക്കുമിപ്പുറം
മറ്റൊരു സമാഗമം.
പ്രണയത്തിന്റെ തീജ്ജ്വാലയില്‍
ചിറകൂകരിഞ്ഞവര്‍
താളം മറന്നവര്‍
പിന്നിട്ട വഴികളില്‍
കണ്ണീരുപ്പു ശേഷിപ്പിച്ചവര്‍.
ജീര്‍ണ്ണിച്ച ചിന്തകളില്‍
അശാന്തി പടര്‍ത്തി
പിന്നെയും യമുന കരയുന്നു!
രാഗം തുളുമ്പിയ നിശകളില്‍
നിഴലും നിലാവുമായവര്‍,
ശ്രുതിലയങ്ങളായ് ചേര്‍ന്നവര്‍.
എന്നിട്ടും മനസ്സിന്റെ കോണിലെങ്ങോ
അസംതൃപ്തിയുടെ നിഴലാട്ടം കണ്ടവര്‍.
പിന്നെ,വിരഹവേദനയുടെ
ചൂടറിഞ്ഞവര്‍!
മരവിച്ച ഓര്‍മ്മകളില്‍ വിഷാദമുണര്‍ത്തി
വീണ്ടും യമുന കരയുന്നു......!
Subscribe to:
Posts (Atom)