പൂക്കളാണെന്റെ കിനാവുകള്‍.
ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കാതെ
വിടരും, കൊഴിയും, പിന്നെയും വിടരും
പൂക്കളാണെന്റെ കിനാവുകള്‍...!
മഴമേഘമാണെന്റെ കിനാവുകള്‍.
ചാറ്റല്‍ മഴയായ് പൊഴിയും, കൊടും
പേമാരിയായ് പെയ്തൊഴിയും
മഴമേഘമാണെന്റെ കിനാവുകള്‍...!
സുസ്മിതങ്ങളാന്റെ കിനാവുകള്‍.
അപരഹൃദയത്തിനാത്മാവിലോളം
അമൃത് തൂകിക്കടന്നു പോകും
സുസ്മിതങ്ങളാണെന്റെ കിനാവുകള്‍...!
കിനാവുകള്‍ പറയുന്നത്;
“ഞാന്‍ നിന്റെ രാഗഭാവം
ഞാന്‍ നിന്റെ ജീവതാളം
നമ്മള്‍ പരസ്പരം ബന്ധിതര്‍
കാല പ്രവാഹത്തില്‍ ഒന്നിച്ചുചേര്‍ന്നവര്‍...!”
Saturday, July 11, 2009
Subscribe to:
Post Comments (Atom)
3 comments:
കൊള്ളാം, രണ്ട് മുഖങ്ങളുള്ള കിനാവുകള്‍:)
കിനാവുകള്‍ സംസാരിക്കുകയാണല്ലോ....
അഭിപ്രായങ്ങള്‍ക്ക് നന്ദി!
Post a Comment