ഡെങ്കിപ്പനി ജയ...(2)
പക്ഷിപ്പനി ജയ....(2)
പന്നിപ്പനി ജയ....(2)
എന്നാല്‍, പനിയുടെ കഥയതു ചൊല്ലാം
കഥയിതു കേട്ടു ചിരിക്കരുതാരും..!
പണ്ടൊരു വിദ്വാന്‍ പനി വന്നപ്പോള്‍
ചുക്കുകഷായം സേവിച്ചത്രേ....!
രണ്ടു ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍,പനി
പമ്പകടന്നു മറഞ്ഞിതു പോലും....!
കാലം മാറി, കോലം മാറി
പനിയുടെ മട്ടും ഭാവോം മാറി.
പലവിധ വേഷമണിഞ്ഞവനെത്തീ
നാട്ടില്‍ ദുരിതം തീര്‍ക്കാനായി.
(ഡെങ്കിപ്പനി ജയ....)
വൈറല്‍ പനിയായ് വന്നവനാദ്യം
പിന്നെ ചികുന്‍ ഗുനിയയുമായി.
ഡെങ്കിയും എലിയും പക്ഷിപ്പനിയും
പോരാത്തതിനൊരു പന്നിപ്പനിയും...!
ഇങ്ങനെ പനികള്‍ പലതുണ്ടുലകില്‍
ലോകരെയൊക്കെ പേടിപ്പിക്കാന്‍....!
വെണ്ടയ്ക്കാപ്പനി വരുമെന്നോര്‍ത്തൊരു
മണ്ടന്‍ ചാടി കുഴിയിലൊളിച്ചു.
ചാടിയ കുഴിയിലിരുന്നൊരു പാമ്പ്
കാലിന്‍ മേലെ കൊത്തി വലിച്ചൂ...!
‘മുരളി‘പ്പനിയെ പേടിച്ചിട്ടാ
കോണ്‍ഗ്രസ്സ് വാതില്‍ കൊട്ടിയടച്ചൂ
‘ലാവലിന്‍‘പനിയാല്‍ പതറിയ വിജയന്‍
സുപ്രീം കോടതി കയറിയിറങ്ങി....!
പിള്ളാരൊക്കെ പ്രാര്‍ത്ഥിക്കുന്നൂ
പനിവരുവാനായ് സതതം ശംഭോ
പനിയെങ്ങാനും വന്നു ഭവിച്ചാല്‍
പത്തു ദിവസം വീട്ടിലിരിക്കാം....!
(ഡെങ്കിപ്പനി ജയ....)
ഭീതി വിതച്ചും പേടിപ്പിച്ചും
പനിയുടെ നടനമിതേറുമ്പോള്‍
മരുന്നു കടക്കാര്‍ സന്തോഷിപ്പൂ
പനിയതു വേഗം പടരട്ടേ....!
അവിടെ മരിച്ചൂ, ഇവിടെ മരിച്ചൂ
വാര്‍ത്തകളിങ്ങനെ പെരുകുമ്പോള്‍
ഇല്ലാതില്ലാ സംശയമുള്ളില്‍ -
“വാക്സിന്‍ കമ്പനി കോടികള്‍ തട്ടാന്‍
പുകിലുണ്ടാക്കിയതാണോ, ആവോ?!!!
‘നൂറ്റിപ്പത്തില്‍‘അഞ്ചാറെണ്ണം
പരലോകത്തെ പ്രാപിച്ചെന്നാല്‍
തകരുകയില്ലീ രാജ്യം, മൂഢാ
നേരറിയാന്‍ നീ വൈകരുതേ....!
(ഡെങ്കിപ്പനി ജയ....)
പുതിയൊരു പനിയുടെ വരവും കാത്ത്
പഴയൊരു സിനിമാപാട്ടും പാടി
കണ്ണുമടച്ചു കിടക്കാം പ്രിയരേ
തലവഴി മുണ്ടു പുതയ്ക്കാം പ്രിയരേ...!!!
(ഡെങ്കിപ്പനി ജയ....)
Tuesday, August 18, 2009
Subscribe to:
Post Comments (Atom)
3 comments:
ഡെങ്കിപ്പനി ജയ...പക്ഷിപ്പനി ജയ....പന്നിപ്പനി ജയ....
തുള്ളലിന്‍റെ താളം ചിലയിടത്തു പിഴക്കുന്നു എന്നു തോന്നിച്ചെങ്കിലും മുരളിയും പിണാറായിയും ഒക്കെ ഭംഗിയായി സന്നിവേശിപ്പിച്ച ആക്ഷേപ ഹസ്യം കൊണ്ട് തുള്ളല്‍ മനോഹരമായി
ആക്ഷേപ ഹാസ്യത്തിന്റെ പുതിയ മുഖം..നന്നായിട്ടുണ്ട്
എന്റെ തുള്ളല്‍ ആസ്വദിച്ചതിനു നന്ദി!
Post a Comment