പ്രണയം നടിച്ചും വശീകരിച്ചും
മതം മാറ്റം നടത്തുന്നതാര്‍ക്കു വേണ്ടി..?
പോര്‍വിളിമുഴക്കിയും ചാവേറായ് മാറിയും
മതങ്ങള്‍ വളര്‍ത്തുന്നതാര്‍ക്കു വേണ്ടി..?
ആരുകൊടുത്തതാണീ ഖഡ്ഖമീ പിഞ്ചു
കൈകളിലാരുടെ തലയറുക്കാന്‍....?!
ആരു പകര്‍ന്നതാണീ ശപ്ത മോഹങ്ങള്‍
ഒരായിരം യൌവ്വനം ബലി നല്‍കിടാന്‍...!
മണ്ണില്‍ പിറന്ന മനുഷ്യര്‍ നമ്മള്‍
മണ്ണിലേക്കെന്നോ മടങ്ങേണ്ടവര്‍
സോദരരായി കഴിയേണ്ടവര്‍
ശാന്തിയിതെന്നും പുലര്‍ത്തേണ്ടവര്‍...!
എന്തിനു വേണ്ടിയീ ‘ജിഹാദുകള്‍’
പരസ്പരം വൈരം വളര്‍ത്തുന്ന ജല്പനങ്ങള്‍.
കൈവെടിഞ്ഞീടുക നമ്മളീ കുതന്ത്രങ്ങള്‍
നെഞ്ചോടു ചേര്‍ക്കുക മത ബോധ മൂല്യങ്ങള്‍...!
Wednesday, November 4, 2009
Subscribe to:
Post Comments (Atom)
2 comments:
കൈവെടിഞ്ഞീടുക നമ്മളീ കുതന്ത്രങ്ങള്‍
നെഞ്ചോടു ചേര്‍ക്കുക മത ബോധ മൂല്യങ്ങള്‍...!
അര്‍ത്തവത്തായ വരികള്‍...
ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ് താങ്കള്‍ ഈ കവിതയിലൂടെ വെളിപെടുത്തിയിരിക്കുന്നത്..
വളരെ നല്ല കവിത...ആശംസകള്‍
ലൗ ജിഹാദ് എന്ന "വിരുദ്ധ പദ സങ്കലനം" മാധ്യമങ്ങളില്‍ മാത്രമാണല്ലോ സുഹൃത്തേ കാണുന്നത്.. എന്തിന് നാം വൃഥാ വേവലാതിപ്പെടണം.
"സോദരരായി കഴിയേണ്ടവര്‍
ശാന്തിയിതെന്നും പുലര്‍ത്തേണ്ടവര്‍...!" എന്നത് യാഥാര്‍ത്ഥമാവുന്നത് നമ്മുടെ തലമുറയെ സാഹോദര്യം പഠിപ്പിക്കുമ്പോഴല്ലേ. ലൗ ജിഹാദ് പറഞ്ഞ് പേടിപ്പിച്ചാല്‍ രണ്ടു മതവിശ്വാസികള്‍ തമ്മിലുള്ള സൗഹൃദത്തിന് ഏറ്റവും വലിയ തടസ്സം അതു തന്നെയല്ലേ..
come to the world of reality man.. :)
Post a Comment