കായ്ക്കാത്ത, പൂക്കാത്ത
പാഴ് മരമാണു ഞാന്‍.
കണികണ്ടാല്‍ പോലും ദോഷമത്രേ...!
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൂറ്റുവാന്‍
തങ്കക്കുടത്തിനെ തന്നതില്ല,
എന്റെ നെഞ്ചില്‍ പാലാഴി തീര്‍ത്തതില്ല.
ഞെട്ടറ്റു വീഴുന്ന പുഷ്പങ്ങള്‍ പോലെന്റെ
സ്വപ്നങ്ങള്‍ വാടിക്കരിഞ്ഞു പോയി,
നെഞ്ചകം നീറിപ്പിടഞ്ഞു പോയി.
മോഹഭംഗങ്ങള്‍ ഉള്ളിലൊതുക്കി
മോഹിക്കാന്‍ മാത്രമാണെന്റെ യോഗം,
തീരാത്ത വ്യഥയാണിന്നെന്റെ ജന്മം.
താരാട്ടു പാടിയുറക്കാന്‍, നെറുകയില്‍
പൊന്നുമ്മ നല്‍കിയുണര്‍ത്താന്‍,
വാരിയെടുത്തൊന്നു മാറോടുചേര്‍ക്കുവാന്‍
ഉള്ളം തുടിക്കുന്ന നേരം,
എന്റെ മിഴി രണ്ടും നിറയുന്ന നേരം
കാണാറുണ്ടെന്‍ മണിക്കണ്ണനെ
ഞാനെന്റെ മാനസ്സ ദര്‍പ്പണത്തിങ്കല്‍,
ഇനിയുമെന്‍ ചാരത്തു ചേരാത്ത
കള്ളന്റെ ചേലൊത്ത കുട്ടിക്കളികള്‍...!
Sunday, November 1, 2009
Subscribe to:
Post Comments (Atom)
2 comments:
കാത്തിരിക്കൂ...വരും ...
മനോഹരമായിരിക്കുന്നു..
വായിച്ചതിന്,അഭിപ്രായമറിയിച്ചതിന് നന്ദി!
Post a Comment